മൂവാറ്റുപുഴ
പല്ലാരിമംഗലം പഞ്ചായത്തിൽ അഞ്ചിടങ്ങളിലായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു

മൂവാറ്റുപുഴ :കോതമംഗലം എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിൽ അഞ്ചിടങ്ങളിലായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, സിപിഐഎം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മാവുടി എൽപിഎസ്, മണിക്കിണർ പള്ളിപ്പടി, പല്ലാരിമംഗലം പള്ളി, ഈട്ടിപ്പാറ, കുടമുണ്ട എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തത്.
ക്യാപ്ഷൻ….
മാവുടിയിൽ
മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ആന്റണി ജോൺ എം എൽ എ നിർവഹിക്കുന്നു