കവളങ്ങാട് വൈസ് പ്രസിഡൻറിനെതിരെ വീണ്ടും അവിശ്വാസനോട്ടീസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്

കോതമംഗലം: യു ഡി എഫ് ഭരിക്കുന്ന  കവളങ്ങാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ജിംസിയ ബിജുവിനെതിരെ വീണ്ടും കോൺഗ്രസിലെ മൂന്ന് അംഗങ്ങളുടെ പിൻതുണയോടെ എൽ ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസിലെ സിബി മാത്യു,ഉഷ ശിവന്‍,ലിസി ജോളി എന്നിവരും എല്‍ഡിഎഫിലെ എട്ട് അംഗങ്ങളും ഒപ്പിട്ട അവിശ്വാസ നോട്ടീസ് ആണ് വൈസ് പ്രസിഡൻറിനെതിരെ കോതമംഗലം ബിഡിഒക്ക് നല്‍കിയിരിക്കുന്നത്.ഇതോടെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന്,പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് വിതമര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗസ് വിമതരും എല്‍ഡിഎഫും ചേര്‍ന്ന കൂട്ടുകെട്ടിന് വിജയം ഉറപ്പാണെന്നാണ് വ്യക്തമാകുന്നത്. വിമതപക്ഷത്തെ സിബി മാത്യുവിനെ പ്രസഡന്റാക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.പതിനെട്ട് അംഗ ഭരണസമിതിയിലെ പതിനൊന്നുപേര്‍ ഈ പക്ഷത്താണ്.യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥനാര്‍ത്ഥി കോണ്‍ഗ്രസിലെ സൗമ്യ ശശിയാണ്.സൗമ്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് വിമതര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്.കോണ്‍ഗ്രസിലെ ധാരണപ്രകാരം സൈജന്റ് ചാക്കോ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.കഴിഞ്ഞ പതിനഞ്ചിന് കോണ്‍ഗ്രസിലെ നാല് വിമതരും എല്‍ഡിഎഫും ചേര്‍ന്ന് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസനോ്ട്ടീസ് നല്‍കിയിരുന്നു.നോട്ടീസ് കൈപ്പറ്റിയത് ചട്ടപ്രകാരമമല്ലാത്തതിനേതുടര്‍ന്ന് ചര്‍ച്ചക്ക് മുമ്പേ റദ്ദാക്കി.ഇതിന് പിന്നാലെയാണ് വീണ്ടും അവിശ്വാസ നോട്ടീസ് നല്‍കി വിമതരും എല്‍ഡിഎഫും നയം വ്യക്തമാക്കിയത്.ആദ്യ നോട്ടീസില്‍  ഒപ്പിട്ടിരുന്ന വിമതര്‍ക്കൊപ്പമുണ്ടായിരുന്ന അഡ്വ.എം.കെ.വിജയന്‍ ഇത്തവണ ഒപ്പിടാതിരുന്നതാണ് കോണ്‍ഗ്രസിന് ഏക ആശ്വാസം. കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ധത്തിന് വഴങ്ങിയ വിജയന്‍,കോണ്‍ഗ്രസില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.എം.കെ.വിജയനെ പ്രസിഡന്റാക്കി ഭരണം പിടിക്കാന്‍ എല്‍ഡിഎഫും ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നതാണ്.കോണ്‍ഗ്രസിന് ഭരണം ലഭിച്ചപ്പോഴുണ്ടാക്കിയ ധാരണപ്രകാരം ജൂണ്‍ മുപ്പതിന് സൈജന്റ് ചാക്കോ പ്രസിഡന്റ് സ്ഥാനം രാജിവക്കാതിരുന്നതിനതുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലും കൂറുമാറ്റത്തിലും കലാശിച്ചത്.കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഒത്താശയും വിമതര്‍ക്കുണ്ടെന്നാണ് സൂചന.കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ഭിന്നത രൂക്ഷമാണ്.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റനിരോധന നിയമപ്രകാരമുള്ള നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്.എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരുംവരെ കോടതി നടപടികളിൾ നീണ്ട് പോകുമെന്നും പിടിച്ചുനില്‍ക്കാനാകുമെന്നുമാണ് വിതമത പക്ഷത്തിൻ്റെ പ്രതീക്ഷ.

Back to top button
error: Content is protected !!