പിറവം

നിയോജകമണ്ഡലത്തില്‍ വീടുകളില്‍ സമ്പൂര്‍ണ്ണമായി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും: അനൂപ് ജേക്കബ് എം.എല്‍.എ.

പിറവം : നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെയും ശുദ്ധജലം ലഭിക്കാത്ത വീടുകളിൽ ശുദ്ധജലം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പറഞ്ഞു. ജല്‍ ജീവൻ മിഷൻ (ജെ. ജെ.എം.)-ന്റെ പിറവം നിയോജകമണ്ഡലതല ഉദ്ഘാടനം പാമ്പാക്കുടയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ജല ജീവന്‍ മിഷനില്‍ ഉൾപ്പെടുത്തിയാണ് ഇതിനുള്ള നടപടി സ്വീകരിച്ചു വരുന്നത്. 8 പഞ്ചായത്തുകളിലായി ഇനി 26,600-ഓളം വീടുകൾക്കാണ് വാട്ടർ കണക്ഷൻ കിട്ടാനുള്ളത്. ഇതിൽ 8500-ഓളം വീടുകൾക്ക്
2020-21സാമ്പത്തിക വർഷം വാട്ടർ കണക്ഷൻ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 1493 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും, തദ്ദേശ ഫണ്ടും,എം.എല്‍.എ-യുടെ പിറവം നിയോജകമണ്ഡലം ഫണ്ടും ആണ് ഇതിനായി ഉപയോഗിക്കുന്നത്. 2024-ന് മുൻപ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പിറവം നിയോജകമണ്ഡലത്തിലെ ഗ്രാമീണ ഭവനങ്ങളിൽ സമ്പൂർണ്ണമായി കുടിവെള്ളം എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അനൂപ് ജേക്കബ് എം.എൽ.എ. അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സി.ബി. രാജീവ്, പഞ്ചായത്ത് അംഗങ്ങളായ സാജു ജോര്‍ജ്, സിജി തോമസ്, ഒ.എം ചെറിയാന്‍, ഷീലാ ബാബു, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. മീരാകുട്ടി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുബിന്‍ സുലൈമാന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!
Close