മൂവാറ്റുപുഴ
മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി. പൂര്‍വ വിദ്യാര്‍ത്ഥിയും ചലച്ചിത്ര താരവുമായ മുഹമ്മദ് റംസാന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ.ടോമി കളമ്പാട്ട്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം സീതി, സ്‌കൂള്‍ മാനേജര്‍ അഡ്വ.എം.എസ് അജിത്ത്, ഭരണ സമിതി അംഗങ്ങളായ വി.കെ ഉമ്മര്‍, പി.ജി ബിജു, കെ.വൈ മനോജ്, സുജാത സതീശന്‍, മിനി ബൈജു, പിടിഎ പ്രസിഡന്റ് ഹൈറുന്നീസ മൊയ്തീന്‍കുഞ്ഞ്, പ്രിന്‍സിപ്പല്‍ കെ.ആര്‍ ശ്രീവിദ്യ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.