ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃ ദിനവും നടത്തി

മൂവാറ്റുപുഴ: ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃ ദിനവും നടത്തി. സ്‌കൂളിന്റെ 108മത് വാര്‍ഷികഘോഷം ദിയ ആന്വല്‍ 2കെ എന്ന പേരിലാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പാവനാത്മ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ ആന്റ് വികാര്‍ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ മരിയാന്‍സി സിഎംസി യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാതല പ്രതിഭകള ചടങ്ങില്‍ ആരക്കുഴ മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ ആദരിച്ചു. ആരക്കുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലസിത മോഹനന്‍ പ്രൊഫിഷന്‍സി അവാര്‍ഡ് വിതരണം നടത്തി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരുപാടികളും അരങ്ങേറി. ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍ മുഖ്യപ്രഭാണം നടത്തി. ഫാ. ജോണ്‍ മുണ്ടക്കല്‍, സി. സെലീന സിഎംസി, സി. റ്റിസാറാണി സിഎംസി, ആവോലി ബ്ലോക്ക് മെമ്പര്‍ കെ.ജി രാധാകൃഷ്ണന്‍, മൂവാറ്റുപുഴ എഇഒ ജീജാവിജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!