ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃ ദിനവും സംഘടിപ്പിക്കും

ആരക്കുഴ: ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃ ദിനവും ‘ദിയ ആന്വല്‍ 2കെ’ സംഘടിപ്പിക്കും. ഇന്ന് 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍ മുഖ്യപ്രഭാണം നടത്തും. പാവനാത്മ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ ആന്റ്് വികാര്‍ പ്രൊവിന്‍ഷ്യാള്‍ സി. മരിയാന്‍സി സിഎംസി അധ്യക്ഷത വഹിക്കും.
ആരക്കുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലസിത മോഹനന്‍ പ്രൊഫിഷന്‍സി അവാര്‍ഡ് വിതരണം ചെയ്യും. ഫാ. ജോണ്‍ മുണ്ടക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ആരക്കുഴ മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ സംസ്ഥാന ജില്ലാതല പ്രതിഭകള ആദരിക്കും. സി. സെലീന സിഎംസി, സി. റ്റിസാറാണി സിഎംസി, ആവോലി ബ്ലോക്ക് മെമ്പര്‍ കെ.ജി രാധാകൃഷ്ണന്‍, മൂവാറ്റുപുഴ എഇഒ ജീജാവിജയന്‍, വാര്‍ഡ് മെമ്പര്‍മാരായ ദീപ്തി സണ്ണി, ജാന്‍സി മാത്യു, ആരക്കുഴ സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. സിസി മരിയ, പിടിഎ പ്രസിഡന്റ് ഷാജി ജോസഫ്, എംപിടിഎ പ്രസിഡന്റ് ജാസ്മിന്‍ സിബി, കൃഷി ഓഫീസര്‍ സന്തോഷ് സി.ഡി സ്‌കൂള്‍ ലീഡര്‍ ദേവനന്ദ ജോഷി തുടങ്ങിയവര്‍ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും

 

Back to top button
error: Content is protected !!