വാർഷിക പദ്ധതി യോഗം..

 

 

എറണാകുളം :ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതിയിലെ ജില്ലാതല മുൻഗണനകൾ / സംയുക്ത / സംയോജിത പ്രോജക്ടുകൾ നിശ്ചയിക്കുന്നതിനുള്ള യോഗം ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് ആമുഖാവതരണം നടത്തി.
mariobet
 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപനത്തെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ജോസഫൈൻ. ജെ ഓൺലൈനായി അവതരണം നടത്തി. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി 2022-23 വർഷത്തിൽ ഏറ്റെടുക്കുന്ന സംയുക്ത പദ്ധതികളായ സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടി- മൂന്നാം ഘട്ടം, ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം, കാർഷിക മേഖലയിൽ തരിശ് നില നെൽകൃഷി, പുഞ്ച തരിശ് പാടങ്ങളിൽ ജൈവ കൃഷി, വൈപ്പിൻ ബ്ലോക്കിന് കീഴിൽ പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ, വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്തിലും 15 വ്യക്തിഗത സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രൊജക്ട്, സ്വന്തമായി സ്ഥലം ലഭ്യമായുള്ള അംഗനവാടികൾക്ക് കെട്ടിട നിർമ്മാണം, വയോജനങ്ങൾക്ക് ഡിജിറ്റൽ ലിറ്ററസി, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നീന്തൽ പരിശീലനം, അസറ്റ് മാപ്പിംഗ്, എല്ലാ ഗ്രാമപഞ്ചായത്തിലും മിയോവാക്കി വനങ്ങൾ, എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തു. യോഗത്തിൽ

സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അസിസ്റ്റൻ്റ് ഡയറക്ടർ

ഡോ. ടി.എൽ. ശ്രീകുമാർ ഡോ . വിനോദ് പൗലോസ്,

എ ഡി സി ശുചിത്വ മിഷൻ

ഷൈൻ പി.എച്ച്, , ഡിടിപിസി മാനേജർ വിജയകുമാർ, എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി.

 

 

Back to top button
error: Content is protected !!