അഞ്ചേകാലും കോപ്പും കൈമാറി

കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പള്ളി നിര്‍മ്മിക്കുവാന്‍ സ്ഥലം നല്‍കിയ കുടുംബത്തിന് അഞ്ചേകാലും കോപ്പും നല്‍കി ആദരിച്ചു. സ്ഥലം നല്‍കിയ കുളത്തനായിട്ട് കര്‍ത്താക്ക•ാരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി കുടുംബത്തിലെ കുളത്താനായിട്ട് ബാലകൃഷ്ണന്‍ കര്‍ത്താക്കും കുടുംബത്തിനും ഇടവകക്ക് വേണ്ടി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ് അഞ്ചേകാലും കോപ്പും നല്‍കിയത്. വികാരി ഫാ. ഡോ. തോമസ് ചകിരിയില്‍, ട്രസ്റ്റി ബാജി കെ. ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്‌സണ്‍ ചാക്കോ, കണ്‍വീനര്‍മാരായ ജിമ്മി മൊതാല്‍, സാബു കണ്ണേത്ത് എന്നിവര്‍ സംബന്ധിച്ചു.
–ഫോട്ടോ ഇ-മെയില്‍–ചര്‍ച്ച്
പുത്തന്‍കുരിശ് പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പള്ളിക്ക് സ്ഥലം നല്‍കിയ കുളത്തനായിട്ട് കുടുംബത്തിന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അഞ്ചേകാലും കോപ്പും കൈമാറുന്നു.

Back to top button
error: Content is protected !!