വളർത്തുമൃഗങ്ങൾക്ക് കൈത്താങ്ങായി കോലഞ്ചേരി വൈസ് മെൻസ് ക്ലബ്ബിന്റെ മൃഗ പരിപാലന പദ്ധതി.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി:കോലഞ്ചേരി വൈസ് മെൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് ആയി കഴിയുന്ന ആളുകളുടെ വീടുകളിലെ വളർത്തു മൃഗങ്ങൾക്കുള്ള വിവിധ തീറ്റകൾ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. കന്നുകാലികൾക്ക് വൈക്കോൽ, പുല്ല്, പ്ലാവില, തവിട് എന്നിവ ആണ് നൽകുന്നത്. മൃഗങ്ങൾക്ക് ഉള്ള മരുന്നുകളും നൽകുന്നുണ്ട്. ക്ലബ്‌ അംഗങ്ങൾ ആവശ്യം അനുസരിച്ചു വീടുകളിൽ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ക്ലബ്‌ പ്രസിഡന്റ്‌ സുജിത് പോളിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ രഞ്ജിത് പോൾ, ബിനോയ്. ടി. ബേബി, ജിബി പോൾ, ജിജി ബേബി എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി.

Back to top button
error: Content is protected !!