അനില്‍ എക്‌സല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി: സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ എറണാകുളം ജില്ല സ്‌പോര്‍ട്‌സ് ക്ലബ്ബ് മൂവാറ്റുപുഴ മേഖലയുമായി സഹകരിച്ച് 3ാം മത് അനില്‍ എക്‌സല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. മാര്‍ച്ച് 30,31 തീയതികളില്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ നിര്‍വഹിച്ചു.എ.കെ.പി.എ എറണാകുളം ജില്ല പ്രിസിഡന്റ് സജി മാര്‍വെല്‍, മുന്‍ സംസ്ഥാന പ്രിസിഡന്റ് ടി.ജെ വര്‍ഗീസ്, ഫോട്ടോഗ്രാഫി ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ ബിനോയി കള്ളാട്ടുകുഴി, ജില്ലാ സെക്രട്ടറി രജീഷ് എ.എ, ജില്ലാ വൈസ് പ്രസിഡന്റ് സുമന്‍ മേരിദാസ്, ജില്ലാ പി.ആര്‍.ഒ രാഹുല്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!