ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി….
ആനിക്കാട് : ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു.ഫാ:ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു.പ്രധാനദ്ധ്യാപകൻ ജിജി ജേക്കബ് സ്വാഗതം ആശംസിച്ചു.ആവോലി പഞ്ചായത്ത് അംഗം സൗമ്യ ഫ്രാൻസിസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.വാഴക്കുളം സെന്റ് ജോർജ്ജ് ഐ.ടി.ഇ പ്രിൻസിപ്പാൾ ജൈസൻ ആന്റണി വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപിക ലിഡ തെരെസ് നന്ദി പ്രകാശിപ്പിച്ചു.