ആനിക്കാട് കെ.സി.വൈ.എം. യൂണിറ്റ് ഫാദർ. സ്റ്റാൻ സ്വാമിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധം അറിയിച്ചു.

 

മൂവാറ്റുപുഴ: ദളിതരും ആദിവാസികളും ആയവരുടെ ഉന്നമനത്തിന് വേണ്ടി നിലകൊണ്ട് അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയക്കണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. ആനിക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവരെ ജീവിത മൂല്യങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വരെയും, ഭരണസംവിധാനങ്ങളെ എതിർക്കുകയും ചെയ്യുമ്പോൾ നക്സലൈറ്റുകളും രാജ്യദ്രോഹികളും ആയും മുദ്രകുത്തുന്ന സർക്കാരിന്റെ അനീതിക്കെതിരെ കെ.സി.വൈ.എം. ശക്തമായ പ്രതിഷേധം അറിയിച്ചു. യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് വള്ളോകുന്നേൽ, ഫാദർ ജോർജ് കൊച്ചുപറമ്പിൽ, യൂണിറ്റ് ഭാരവാഹികൾ യുവജന സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻ. ഐ. എ. കപടത അവസാനിപ്പിക്കുക, ആദിവാസി ജീവിതങ്ങൾക്ക് താങ്ങായ ഫാദർ സ്റ്റാൻ സാമിയെ വെറുതെ വിടുക, ഖനന കമ്പനികൾക്ക് വേണ്ടി ഒത്താശ ചെയ്യുന്ന സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കുക, നല്ലവരെ മുഴുവൻ നെക്സലേറ്റ് ആക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു പ്രതിഷേധം.

Back to top button
error: Content is protected !!