ആനിക്കാട് സഹകരണ ബാങ്കിൻ്റെ കൺസ്യൂമർ സ്റ്റോർ ആരംഭിച്ചു.

 

 

 

 

വാഴക്കുളം: ആനിക്കാട് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച സഹകരണ കൺസ്യൂമർ സ്റ്റോർ ആരംഭിച്ചു.

 

വിഷു,ഈസ്റ്റർ,റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്നതിനാണ് സ്റ്റോർ ആരംഭിച്ചത്.സംസ്ഥാന സർക്കാർ സബ്സിഡി നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഇവിടെ ലഭിക്കും.റേഷൻകാർഡ് അടിസ്ഥാനത്തിൽ വാങ്ങാവുന്നതിന്റെ അളവ് നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.

 

ബാങ്ക് പ്രസിഡൻ്റ് വി.കെ.ഉമ്മർ സ്റ്റോറിൻ്റെ ഉത്ഘാടനം നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ ജിമ്മി മാത്യു, പി.വി രാജു, സീമ വാമനൻ,ബാങ്ക് സെക്രട്ടറി സിന്ധു സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.

 

ഫോട്ടോ:

 

ആനിക്കാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ, റമദാൻ സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി.കെ.ഉമ്മർ നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!