അഗ്രിന്യൂട്രി ഗാര്‍ഡന്‍ നിര്‍മ്മാണം ആരംഭിച്ചു

പോത്താനിക്കാട് : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്റെ (പൊലി) നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണ ഉദ്ഘാടനം ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സജി.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആശാ ജിമ്മി, ജിനു മാത്യു, ഫിജിന അലി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിജി ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ജോസഫ്, മഞ്ജു സാബു, മിനി മോഹനന്‍, രാജീ ദിലീപ്, മല്ലിക ഹരിദാസ്, ജാന്‍സി സോജന്‍, ടെസി സിബി, കൃഷി ഓഫീസര്‍ സണ്ണി കെ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!