പല്ലാരിമംഗലത്ത് അംഗന്‍വാടി പ്രവര്‍ത്തകർ എക്സിബിഷന്‍ സംഘടിപ്പിച്ചു.

 

 

പോത്താനിക്കാട് : ഐ സി ഡി എസ് നാല്‍പത്തി ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പല്ലാരിമംഗലത്ത് അംഗന്‍വാടി പ്രവര്‍ത്തകര്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു. ഐ സി ഡി എസിന്‍റെ വിവിധ സേവനങ്ങളെക്കുറിച്ചറിയുന്നതിനായി സംഘടിപ്പിച്ച എക്സിബിഷന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാമോള്‍ ഇസ്മയില്‍, പഞ്ചായത്തംഗങ്ങളായ കെ എം അബ്ദുള്‍ കരിം, സീനത്ത് മൈതീന്‍, ആഷിത അന്‍സാരി, നസിയ ഷെമീര്‍, എ എ രമണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ മൊയ്തു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്വപ്ന മാത്യു, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷാമില ഷാഫി, അംഗന്‍വാടി വര്‍ക്കര്‍മാരായ വി എ റഷീദ, എം ഭുവനേശ്വരി എന്നിവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ – പല്ലാരിമംഗലത്ത് അംഗന്‍വാടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച എക്സിബിഷന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!