കോലഞ്ചേരിയില്‍ അങ്കണവാടി പ്രവേശനോത്സവം

 

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പൂതൃക്ക പഞ്ചായത്തിലെ മീമ്പാറ അങ്കണവാടിയില്‍ പ്രവേശനോത്സവം ചിരി ക്കിലുക്കം എന്ന പേരില്‍ നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ എം.വി. ജോണി ,പൂതൃക്ക മെഡിക്കല്‍ ഓഫീസര്‍ ഡോ: മിഥുന്‍ ബേബി, അങ്കണവാടി ടീച്ചര്‍ ബോബി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് കുട്ടികളുടെ കലാപരിപാടികളും മാതാപിതാക്കളുടെ നിറസാന്നിധ്യം കൊണ്ടും വര്‍ണ്ണശബളമായി തീര്‍ന്നു.

ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 12 അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീജ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗന്‍ വാടിയിലെ സേതു ടീച്ചര്‍ കുട്ടികള്‍ക്ക്, പഴങ്ങളും മധുര പലഹാരങ്ങളും നല്‍കി കുട്ടികളെ അക്ഷരങ്ങളുടെ, വര്‍ണ്ണകൂട്ടുകളുടെ ലോകത്തേക്ക് സ്വീകരിച്ചു. ചടങ്ങില്‍ സജീഷ് സി.ആര്‍, ടീന,ബ്ലോക്ക് മെമ്പര്‍ രാഖി പി എസ്,എം .കെ .രാജു, ശ്രീകുമാര്‍, ലക്ഷ്മികുട്ടി അമ്മ, സനിത ജയന്‍, -അശ്വതി , അതുല്യ രാജീവ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!