നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

വിളർച്ച മുക്ത കേരളം പദ്ധതിക്ക് മുവാറ്റുപുഴയിൽ തുടക്കമായി.

 

 

മൂവാറ്റുപുഴ : വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ വിളർച്ച മുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് പായിപ്ര ഗവ.യുപി സ്കൂളിൽ തുടക്കമായി. സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.കുട്ടികളുടെ ഭക്ഷണക്രമവും അനീമിയ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ ദർശിനി ഷിബു ക്ലാസ്സെടുത്തു. അനീമിയ ബോധവൽക്കരണ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. എച്ച് എം ഇൻ ചാർജ് കെ എം നൗഫൽ, കീർത്തി രാഹുൽ, അനു രാജേഷ്, സെലീന എ എന്നിവർ സംസാരിച്ചു വരും ദിവസങ്ങളിൽ മറ്റ് വിദ്യാലയങ്ങളിലും ക്ലാസുകൾ നടക്കും.

 

ചിത്രം : വിളർച്ച മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പായിപ്ര ഗവ.യുപി സ്കൂളിൽ നടന്ന ഗൂഗിൾ മീറ്റ്

.

Back to top button
error: Content is protected !!