മീങ്കുന്നത്തിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം

മൂവാറ്റുപുഴ: മീങ്കുന്നത്തിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം. മൂവാറ്റുപുഴ കുത്താട്ടുകുളം എംസി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയത്തുനിന്ന് അറക്കപ്പൊടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലേറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ നിസ്സര പരുക്കുകളോടെ രക്ഷപ്പെട്ടു.വാഹനത്തിന്റെ അമിതവേഗതയും, നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗത്തെ ഗ്ലാസ്സ് പൂര്‍ണ്ണമായും തകര്‍ന്നു. നേരത്തെ ഇവിടം അപകടങ്ങള്‍ പാതിവായിരുന്നെന്ന് നാട്ടുകാര്‍പറഞ്ഞു.

Back to top button
error: Content is protected !!