നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞ് അപകടം

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കൂത്താട്ടുകുളം -മൂവാറ്റുപുഴ എം.സി റോഡില്‍ ആറൂര്‍ ചാന്ദ്യം കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുട്ടികളുള്‍പ്പെടെ ആറ് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്ത് അഞ്ചടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ യാത്രക്കാരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവര്‍ കോട്ടയത്തേക്ക്മടങ്ങി.

Back to top button
error: Content is protected !!