തൊടുപുഴ -പാലാ റോഡില്‍ അന്തര്‍ സംസ്ഥാന ബസ് മറിഞ്ഞ് അപകടം

തൊടുപുഴ : തൊടുപുഴ -പാലാ റോഡില്‍ അന്തര്‍ സംസ്ഥാന ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11 ഓടെ എംസി റോഡില്‍ രാമപുരം കുറിഞ്ഞി വളവിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ ബസിലെ യാത്രക്കാരായ 15 ഓളം പേര്‍ക്ക് പരിക്കേറ്റു ഇതില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. ബാംഗ്ലൂര്‍ – തിരുവല്ല – ആലപ്പുഴ റൂട്ടീല്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് രാമപുരം, കരിങ്കുന്നം പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!