വാഴപ്പിള്ളി ജെബി സ്‌കൂളില്‍ പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വാഴപ്പിള്ളി വിആര്‍എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. വാഴപ്പിള്ളി ജെബി സ്‌കൂളില്‍ പിടിഎയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് എ.എസ്. ഐഷ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്‍. രാകേഷ് അധ്യക്ഷനായി. ഫിലിം സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡി.പ്രേംനാഥ്, ലൈബ്രറി സെക്രട്ടറി ആര്‍. രാജീവ്, പ്രസിഡന്റ് കെ.ആര്‍ വിജയകുമാര്‍, എ.എന്‍. രാധാകൃഷ്ണന്‍, എ.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതിയുടെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

 

Back to top button
error: Content is protected !!