അപകടംകല്ലൂര്‍ക്കാട്ചരമം

കല്ലൂർക്കാട് നിന്നും കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 

മൂവാറ്റുപുഴ:കല്ലൂർക്കാട് നിന്നും കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കല്ലൂർക്കാട് പെരുമാങ്കണ്ടം ഊര ക്കാട്ടിൽ വീട്ടിൽ വർഗീസ് മത്തായി (80)നെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.കഴിഞ്ഞ 15ന് ഇയാളെ വീട്ടിൽ നിന്നും കാണാനില്ലെന്ന് ബന്ധുക്കൾ കല്ലൂർക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ പെരുമാങ്കണ്ടം നരകുഴി ഭാഗത്തെ റബർ തോട്ടത്തിലെ ചെറിയ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് കല്ലൂർക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം ബന്ധുക്കളെ വിവരമറിയിച്ചു.തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Back to top button
error: Content is protected !!
Close