വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് വെള്ളൂര്‍ക്കുന്നം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് മൂവാറ്റുപുഴ എന്നിവരുട സഹകരണത്തോടെയാണ് മൂവാറ്റുപുഴ കൊച്ചകോന്‍ ഓഡിറ്റോറിയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബീവി ബക്കര്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍ സതീശന്റെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കായി ഫയര്‍ സേഫ്റ്റി, ഫസ്റ്റ് എയ്ഡ് വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഗ്രേഡ് സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എം. ഇബ്രാഹിം, ഫയര്‍ ഓഫീസര്‍ സരിത്. എം.വി എന്നിവര്‍ പങ്കെടുത്തു

 

 

 

Back to top button
error: Content is protected !!