മൂവാറ്റുപുഴയില്‍ അതിഥിതൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പോലീസിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. എക്‌സൈസ് വിഭാഗത്തിന്റെ വിമുക്തി, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, വഴിത്തല ശാന്തിഗിരി കോളേജ് എന്‍എസ്എസ് വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് അതിഥി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. മൂവാറ്റുപുഴ ക്യൂന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്യാമ്പ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സി ഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ കെ കെ ഷാജു, മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ജോളി, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, ജെയ്‌സി ജോര്‍ജ് എല്‍എല്‍എം, ടി കെ നാസര്‍, ബിബിന്‍ വര്‍ഗീസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ പി എം ബൈജു. എം എസ് അജിത്ത്. സെയിതു കുഞ്ഞ് പുതുശ്ശേരി, ആല്‍വിന്‍ ഷാ, മാഹിന്‍ സലിം എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!