മണ്ണാങ്കടവ് തോട് നവീകരണം: ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി

മൂവാറ്റുപുഴ: നഗരസഭയിലെ മണ്ണാങ്കടവ് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആവിഷ്‌കൃത ഫണ്ടായ സി.എഫ്.സിയില്‍ ഉള്‍പ്പെടുത്തി ഫണ്ട്നുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ സാദിക്ക് വി.എ, സിപിഐഎം പേട്ട ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രാജു ദേവസ്യ, ഹരിഹരന്‍ ആര്‍, അനുഭാവി ഗ്രൂപ്പ് അംഗമായ ഷാജി ടി.എ എന്നിവര്‍ ചേര്‍ന്നാണ് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. മണ്ണാങ്കടവ് തോട്ടിലേയ്ക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നുവന്നെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.