രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ പെരുമ്പാവൂര്‍ മനയ്ക്കകുടി കുമാരവേലു (മണി 25), ആയക്കാട് മുണ്ടപ്പിള്ളി മീരാ വിഷ്ണു (21), ഭര്‍ത്താവ് എം.ആര്‍. വിഷ്ണു (29), മാതാവ് കോട്ടപ്പടി പുത്തന്‍പുരയ്ക്കല്‍ സുശീല (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മീരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ അടക്കം ആറുപേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. തലയ്ക്കു പരിക്കേറ്റ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.

 

Back to top button
error: Content is protected !!