സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ചു വയസുകാരി ​ഗുരുതരാവസ്ഥയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി ​ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺ‌കുട്ടി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെൻറിലേറ്ററിൽ തുടരുകയാണ് പെൺകുട്ടി. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും രോഗലക്ഷങ്ങൾ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉള്ള നാല് കുട്ടികളുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. അഞ്ചു പേർ നിരീക്ഷണത്തിലാണ്

Back to top button
error: Content is protected !!