ക്രൈം

കോവിഡ് രോഗികളുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. സംഘർഷം …..

 

മൂവാറ്റുപുഴ :കോവിഡ് രോഗികളുമായി പോയ ആംബുലെൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമം ,പോലീസെത്തി. പായിപ്ര പഞ്ചായത്തിലെ കോവിഡ് കണ്ടെയ്ൻമെന്റ് സോൺ കൂടിയായായ 14 ആം വാർഡിലെ പെഴയ്ക്കാപ്പിള്ളി -ഐരുമല റോഡിലായിരുന്നു സംഭവം. രോഗികളെ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ട് പോകുന്ന സമയത്ത് റോഡിലേക്ക്‌ വാഹങ്ങൾ കയറ്റി പാർക്ക്‌ ചെയ്തതു മൂലം കടന്നു പോകാതായപ്പോൾ സൈറൺ ഇട്ടു.ഇതിൽ പ്രകോപിതരായ രണ്ട് പേരാണ് ആംബുലൻസ് ഡ്രൈവർ ഷഹബാസിനെ കൈയേറ്റം ചെയ്തത്. ആംബുലെൻസിന് നേരെയും ആക്രമണം ഉണ്ടായി. പിന്നീട് പോലീസ് സ്ഥലത്തെത്തിയിട്ടാണ് ആംബുലെൻസ് കടത്തി വിടാനായത്. സംഭവത്തിൽ ആംബുലൻസിന് നാശനഷ്ട്ടം ഉണ്ടായിട്ടുണ്ട്.

Back to top button
error: Content is protected !!
Close