ആം ആദ്മി പാർട്ടി മുൻ നിയോജകമണ്ഡലം കൺവീനർ അൻഷാജ് തേനാലിയോടൊപ്പം സഹപ്രവർത്തകരും സിപിഐയിലേക്ക്..

 

മൂവാറ്റുപുഴ:പായിപപ്ര പഞ്ചായത്ത് പേഴയ്ക്കാപ്പിള്ളിയിൽ ആം ആദ്മി പാർട്ടിയുടേയും, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സിപിഐയിൽ ചേർന്നു. പുതിയതായി കടന്നുവന്നവരെ
എൽദോ എബ്രാഹം എംഎൽഎ സ്വീകരിച്ചു, കേരളത്തിൽ ഒരു മുന്നണി സംവിധാനത്തിൽ ആണെങ്കിലും കൃത്യ സമയങ്ങളിൽ സ്വന്തമായി നിലപാട് പറയുന്ന ഏക പാർട്ടി സി.പി.ഐ മാത്രമാണെന്നും ,അഴിമതിക്കും സ്വജനപക്ഷപാത ത്തിനും എതിരെ ശക്തമായ നിലപാടുകൾ എടുക്കുന്ന പാർട്ടിയാണ് സി പി ഐ എന്നും , സ്വീകരണങ്ങൾ ഏറ്റുവാങ്ങി അൻഷാജ് തേനാലി പറഞ്ഞു .ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ, പാർട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി റ്റി .എം.ഹാരിസ്,സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് കെ.എ സനീർ,എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, ജി.രാകേഷ് , ഷംസ് മുഹമ്മദ്, നൗഷാദ് വി.എം, ഷിഹാബുദ്ധീൻ എന്നിവർ പങ്കെടുത്തു..മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!