ആം ആദ്മി പാര്‍ട്ടി കണ്‍വെന്‍ഷനും, കമ്മിറ്റി വിപുലീകരണവും നടത്തി

പോത്താനിക്കാട് : ആം ആദ്മി പാര്‍ട്ടി പോത്താനിക്കാട് പഞ്ചായത്ത് കണ്‍വെന്‍ഷനും കമ്മിറ്റി വിപുലീകരണവും പോത്താനിക്കാട് വ്യാപാരഭവനില്‍ നടത്തി. പഞ്ചായത്ത് കണ്‍വീനര്‍ എബിന്‍ എല്‍ദോയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സാജു പോള്‍- ജില്ലാ കണ്‍വീനര്‍, എല്‍ദോ പീറ്റര്‍- ജില്ലാ സെക്രട്ടറി, സണ്ണി പൗലോസ് – ജില്ലാ ജോയിന്റ് സെക്രട്ടറി, ജോണ്‍ പൗലോസ് – മണ്ഡലം ഇന്‍ചാര്‍ജ്, നൗഷാദ് രണ്ടാര്‍കര- മണ്ഡലം കണ്‍വീനര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലീന സുബാഷ് -വനിതാ വിങ്ങ് സൗത്ത് സോണ്‍ കണ്‍വീനര്‍, ജോസ് കാപ്പന്‍, മത്തായി ആഞ്ചേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!