ആം ആദ്മി പാര്‍ട്ടി ആരക്കുഴ പഞ്ചായത്ത് കണ്‍വെന്‍ഷനും കമ്മിറ്റി രൂപീകരണവും നടത്തി

 

മൂവാറ്റുപുഴ: ആം ആദ്മി പാര്‍ട്ടിയുടെ ആരക്കുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരണയോഗം ജോര്‍ജ് വെള്ളപ്പിള്ളിലിന്റെ വസതിയില്‍ നടന്നു. പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് കോട്ടൂറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ മണ്ഡലം കണ്‍വീനര്‍ നൗഷാദ് രണ്ടാര്‍ക്കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ സെക്രട്ടറി സണ്ണി പൗലോസ് ആദ്യ കാല പ്രവര്‍ത്തകരെ ആദരിച്ചു. മണ്ഡലം നിരീക്ഷകന്‍ വി ജോണ്‍ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ കോര്‍ഡിനേറ്റര്‍ സോണി ജോര്‍ജ് സ്വാഗതവും പുതിയ ട്രഷറര്‍ ശ്രീ. ജെയിംസ് പീറ്റര്‍ നന്ദിയും പ്രകടിപ്പിച്ചു.

പുതിയ ഭാരവാഹികള്‍: കണ്‍വീനര്‍-കെ എം ജോര്‍ജ് കോട്ടൂര്‍, ജോ കണ്‍വീനര്‍-ജെയിംസ് പീറ്റര്‍, സെക്രട്ടറി-സോണി ജോര്‍ജ്, ജോ സെക്രട്ടറി- ജെയിംസ് വര്ഗീസ്, ട്രഷറര്‍-ജോയ് പി എ, ആന്റി കറക്പ്ഷന്‍ കണ്‍വീനര്‍- പയസ് ജോര്‍ജ് ,സോഷ്യല്‍ മീഡിയ കണ്‍വീനര്‍-സണ്ണി മാതാളിക്കുന്നേല്‍, വനിത വിംഗ് കണ്‍വീനര്‍-അന്നമ്മ സെബി, കര്‍ഷക വിംഗ് കണ്‍വീനര്‍-ബാബു അറക്കല്‍, ആര്‍ടിഐ കണ്‍വീനര്‍-ജെയിംസ് ജോസഫ് അറുനിലം വാരിക്കാട്, യൂത്ത് വിംഗ് കണ്‍വീനര്‍-എല്‍ദോ പോള്‍, ദളിത് വിംഗ് കണ്‍വീനര്‍- വര്‍ഗീസ് കൊട്ടുപ്പിള്ളില്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!