വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോയ അമ്മമാര്‍ക്കൊപ്പം ഓണമാഘോഷിച്ച് ആലുവ ജനമൈത്രി പോലീസ്

 

ആലുവ: വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോയ അമ്മമാര്‍ക്കൊപ്പം ഓണമാഘോഷിച്ച് ആലുവ ജനമൈത്രി പോലീസ്. തോട്ടക്കാട്ടുകരയിലെ ‘സുകൃതത്തിലെ’ അമ്മമാര്‍ക്ക് ഒപ്പമാണ് കരുതലും സ്‌നേഹവുമായി പോലീസെത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ അമ്മമാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണ സദ്യയും ഒരുക്കിയിരുന്നു. ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ എല്‍.അനില്‍ കുമാര്‍, എസ്.ഐമാരായ കെ.കെ.ജോര്‍ജ്, കെ.എസ്.വാവ, ശ്രീകുമാര്‍, സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!