ആലുവ-മൂന്നാര്‍ റോഡ് നാലുവരി പാത: അന്തിമ അലൈന്‍മെന്റിന് അംഗീകാരം

കോതമംഗലം: ആലുവ-മൂന്നാര്‍ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് അന്തിമ അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തങ്കളം ലോറി സ്റ്റാന്റ് ജംഗ്ഷനില്‍ എത്തി തങ്കളം – കോഴിപ്പിള്ളി ബൈപാസ് വഴി ബിഷപ്പ് ഹൗസ് ജംഗ്ഷനില്‍ അവസാനിക്കും വിധമാണ് അന്തിമ അലൈന്‍മെന്റ്. 23 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. പരമാവധി വളവുകള്‍ ഒഴിവാക്കും വിധമാണ് റോഡിന്റെ അലൈന്‍മെന്റ് അംഗീകരിച്ചിട്ടുള്ളത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 653.06 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായിരുന്നു. പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് തയ്യാറാക്കി പ്രൊജക്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ഉത്തരവ് പ്രകാരം അന്തിമ അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാവുകയും ചെയ്തു. കോതമംഗലം മണ്ഡല പരിധിയില്‍ നങ്ങേലി പടിയിലും ബ്ലൂ മൂണ്‍ ഓഡിറ്റോറിയത്തിനു സമീപവുമാണ് വളവുകള്‍ ഒഴിവാക്കുന്നതിനായി നിലവിലെ അലൈന്‍മെന്റില്‍ നിന്നും മാറ്റം വരുത്തിയിട്ടുള്ളത്. പദ്ധതിയുടെ റവന്യൂ ബി സാംഗ്ഷന്‍ ലഭ്യമാക്കി അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിക്കുന്നതിനും , സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തില്‍ മുന്നോട്ട് പോവുകയാണെന്നും എംഎല്‍എഅറിയിച്ചു

Back to top button
error: Content is protected !!