കോലിഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജേില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കോലിഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളേജിലെ പ്രീഡിഗ്രി 1980-82 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പഴയ സൗഹൃദത്തിന്റെ ഓര്‍മകളില്‍ ഒത്തുചേര്‍ന്നപ്പോള്‍ മുംബൈയില്‍ സ്ഥിര താമസമാക്കിയ സണ്ണി കെ. പീറ്റര്‍ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി മാത്രം എത്തിച്ചേര്‍ന്നത് ശ്രദ്ധേയമായി. ജോണ്‍ വിപിന്‍, എം.വി. ജയദേവന്‍, സജീവ് കുമാര്‍ നമ്പ്യാര്‍, സുരേഷ് കുമാര്‍, പി.എന്‍. ഹരി, എം.ബി. ഗീത, ലിസ്സി വര്‍ഗ്ഗീസ്, ലിസ്സി കുര്യാക്കോസ്, എം.ജെ. ജസ്സി എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!