35 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി പരിസ്ഥിതി ദിനം ആചരിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 35 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി പരിസ്ഥിതി ദിനം ആചരിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. കല്ലൂര്‍ക്കാട് പഞ്ചായത്തുമായി സഹകരിച്ച 1988ല്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി വൃക്ഷതൈകള്‍ വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി സിജി രാമചന്ദ്രന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പഞ്ചായത്ത് സെക്രട്ടറി മാത്യു കെ.റ്റി,അസിസ്റ്റന്റ് സെക്രട്ടറിസിബി കൊന്താലം എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. രവി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഡെല്‍സി ലൂക്കാച്ചന്‍, എ.കെ. ജിബി, മെമ്പര്‍മാരായ ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, ഷൈനി ജെയിംസ്, ബാബു മനയ്ക്കപ്പറമ്പില്‍, പ്രേമലത പ്രഭാകരന്‍, കൃഷി ഓഫീസര്‍ അശ്വതി റ്റി.വാസു, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടിന്റു വര്‍ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ ബാലകൃഷ്ണന്‍ പി.എന്‍, സുരേഷ് കെ.എന്‍, സുകു കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!