‘ദളങ്ങൾ 87’ സ്കൂൾ അലൂമിനി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിനെ ആദരിച്ചു.

 

മൂവാറ്റുപുഴ: ദളങ്ങൾ 87 സ്കൂൾ അലൂമിനി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഗ്രൂപ്പിലെ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസിനെ ആദരിച്ചു. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ 1987 വർഷത്തെ വിദ്യാർത്ഥികളുടെ വാട്സാപ്പ് സ്കൂൾ ഗ്രൂപ്പ് ആണ് ദളങ്ങൾ 87. ദളങ്ങൾ 87 പ്രസിഡൻ്റ് മനോജ് കെ.വി. ഉല്ലാസ് തോമസിന് ഉപഹാരം നൽകി. സെക്രട്ടറി സജി കെ. വർഗീസ്, തോമസ് പാറയ്ക്കൽ, ഷിബു കെ. ഐസക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

Back to top button
error: Content is protected !!