ക്രൈം

പെരുമ്പാവൂരിൽ നിന്നും അ​ൽ​ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ൽ.

മൂവാറ്റുപുഴ:പെരുമ്പാവൂരിൽ നിന്നും അ​ൽ​ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ൽ. ഇന്ന് പുലർച്ചെ പെരുമ്പാവൂരിൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​.ഐ​.എ) ന​ട​ത്തി​യ റെ​യ്ഡി​ലാണ് മൂ​ന്ന് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്.രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ന്ന് ഒ​ൻ​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു തീ​വ്ര​വാ​ദ​ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് നേ​ര​ത്തെ വി​വ​രം കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​തേ​തുടർന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ​ല്ലാം പി​ടി​യി​ലാ​യത് .

പ​ശ്ചി​മ​ബം​ഗാ​ളും കേ​ര​ള​വും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘം ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ചാ​ണ് ഇ​വ​ർ രാ​ജ്യ​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. പെ​രു​ന്പാ​വൂ​രി​ൽ ഇ​വ​ർ കു​ടും​ബ​മാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഈ ​മാ​സം പ​തി​നൊ​ന്നി​നാ​ണ് ഇ​ത്ത​ര​മൊ​രു സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഡി​ജി​റ്റ​ൽ ഡി​വൈ​സു​ക​ളും, ആ​യു​ധ​ങ്ങ​ളും, ദേ​ശ​വി​രു​ദ്ധ ലേ​ഖ​ന​ങ്ങ​ളും മ​റ്റു നി​ര​വ​ധി വ​സ്തു​ക​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​ൻ​ഐ വ്യ​ക്ത​മാ​ക്കു​ന്നു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

മു​ർ​ഷി​ദ് ഹ​സ​ൻ, യാ​ക്കൂ​ബ് ബി​ശ്വാ​സ്, മൊ​ഷ​ർ​ഫ് ഹ​സ​ൻ എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും പി​ടി​യി​ലാ​യ മൂ​ന്ന് പേ​ർ. ഇ​വ​രെ​ല്ലാം പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വിവരം.

Leu Yean Ahmed and Abu Sufiyan from West Bengal and Mosaraf Hossen & ​Murshid Hasan from Kerala are among the nine Al-Qaeda terrorists arrested by National Investigation Agency (NIA)

Gepostet von Asian News International (ANI) am Freitag, 18. September 2020

Back to top button
error: Content is protected !!
Close