അഖില കേരള തിരുവാതിര കളി മത്സരം നാളെ മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: ബ്രാഹ്‌മണ ക്ഷേമ സഭ വനിത വിഭാഗത്തിന്റേയും ആര്‍ദ്രം തിരുവാതിരകളി സംഘത്തിന്റേയും ആഭിമുഖ്യത്തില്‍ അഖില കേരള തിരുവാതിരകളി മത്സരം ആര്‍ദ്രോത്സവം – 2023 സംഘടിപ്പിക്കും. കിഴക്കേക്കര ൂവാറ്റുപുഴക്കാവ് സങ്കീര്‍ത്തന ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതില്‍പ്പരം ടീമുകള്‍ പങ്കെടുക്കും.രാവിലെ 9 ന്ആരംഭിക്കുന്ന രജിസ്‌ട്രേഷനു ശേഷം 10 മുതല്‍ മത്സരം ആരംഭിക്കും. വൈകിട്ട് 4 ന് ശേഷം നടക്കുന്ന സമ്മാനദാനത്തോടെ പരിപാടികള്‍ സമാപിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പ്രശംസാ ഫലകവും, യഥാക്രമം ഇരുപതിനായിരം, പതിനയ്യായിരം, പതിനായിരം എന്നീ തുകയുടെ ക്യാഷ് പ്രൈസുമുണ്ടായിരിക്കും. ടീമുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങാതെയാണ് പരിപാടി നടത്തുന്നതെന്നും ബ്രാഹ്‌മണ ക്ഷേമ സഭയുടെ പ്രഖ്യാപിത പ്രവര്‍ത്തന പദ്ധതികളിലൊന്നായ കലാ സാസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ദ്രോത്സവം സംഘടിപ്പിക്കുന്നതെന്നും സംഘാടക സമിതി ഭാരവാഹികളായ ആതിര ദിനേശ്, ലീലാദേവി, ജലജാമണി, സതി ശിവദാസ്, സാവിത്രി ഹരിഹരന്‍ , സംഗീത അജി, സരിത മുരളി, പി.പത്മ തുടങ്ങിയവര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!