പരിസ്ഥിതി ദിനം ആചരിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വെള്ളൂര്‍ക്കുന്നം യൂണിറ്റ്

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വെള്ളൂര്‍ക്കുന്നം യൂണിറ്റിന്റെ അഭിമുഖത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കായനാട് ഇമ്മാനുവല്‍ യു.പി സ്‌കൂളില്‍ വിവിധ വൃക്ഷത്തൈകള്‍ നട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ എകെപിഎ യൂണിറ്റ് പ്രസിഡന്റ് റജി ചൈത്രം മാവിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം.എല്‍ ഏലിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മെറിന എ.സി, അധ്യാപിക സ്മിത കുര്യാക്കോസ്, എകെപിഎ ഭാരവാഹികളായ സന്തോഷ് പരമേശ്വര്‍, ശ്രീതു മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അമല്‍ജിത് ഗോപി, എല്‍ദോസ് ചാക്കോ, കെ.എസ് സന്തോഷ് കുമാര്‍, ആദര്‍ശ്, ഷൈമോന്‍ എം.പി, സില്‍ജന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Back to top button
error: Content is protected !!