ശില്പശാല സംഘടിപ്പിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴസ് അസോസിയേഷന്‍ വെള്ളൂര്‍കുന്നം യൂണിറ്റ്

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴസ് അസോസിയേഷന്‍ വെള്ളൂര്‍കുന്നം യൂണിറ്റ് ഫോട്ടോഷോപ്പ് എഐ ഫീച്ചര്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ചിത്രങ്ങളില്‍ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മകത വികസിപ്പിക്കുന്നതിനും അഡോബ് ഫോട്ടോഷോപ്പില്‍ പുതുതായി ഉപയോഗിക്കുന്ന നിര്‍മ്മിത ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയങ്ങളിലാണ് ശില്പശാല സംഘടിപ്പിച്ചത്. കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് പിആര്‍ഒ റോണി അഗസ്റ്റിന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാഫിക് ഡിസൈനറും പരിശീലകനുമായ ജയകുമാര്‍ ക്ലാസ്സ് നയിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീധു മോഹന്‍ ആധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അമല്‍ജിത്, മേഖലാ പ്രസിഡന്റ് അജിമോന്‍ പി എസ് , ടോമി സാഗ , സുഗതന്‍ ജീനസ് സന്തോഷ് പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!