ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍: വെള്ളൂര്‍കുന്നം യൂണിറ്റ്തല പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടത്തി.

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖല വെള്ളൂര്‍കുന്നം യൂണിറ്റിന്റെ യൂണിറ്റ്തല പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടത്തി. കടാതി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഐഡി കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്താണ് യൂണിറ്റ്തല ഉദ്ഘാടനം നടത്തിയത്. മേഖലാ പ്രസിഡന്റ് അജിമോന്‍ പി എസ്, മേഖലാ സെക്രട്ടറി സനില്‍ കെ എസ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഐ ഡി കാര്‍ഡ് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീതു മോഹന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അമല്‍ജിത്ത് പി ഗോപി, എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി നജീബ്, ജില്ലാ ഇന്‍ഷുറന്‍സ് കോഡിനേറ്റര്‍ ടോമി സാഗ, മേഖല ആര്‍ട്‌സ് ക്ലബ്ബ് കോഡിനേറ്റര്‍ റെജി കെ ജെ, മേഖല ജോയിന്റ് സെക്രട്ടറി എല്‍ദോസ് ചാക്കോ, യൂണിറ്റ് ട്രഷറര്‍ സജീവ് നോബിള്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിമോള്‍ സ്‌കൂളിലെ അധ്യാപകര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!