ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല അംഗത്വ കാർഡ് വിതരണോദ്ഘാടനം…..

 

വാഴക്കുളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല അംഗത്വ കാർഡ് വിതരണോദ്ഘാടനം നടത്തി.
ജില്ല സെക്രട്ടറി സജി മാർവൽ വിതരണം നിർവഹിച്ചു. മേഖല പ്രസിഡൻ്റ് ടോമി സാഗ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡൻറ് ഗിരീഷ് പട്ടാമ്പി സംഘടന സന്ദേശം നൽകി.

ജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ റണ്ണർ അപ്പ് ആയ മൂവാറ്റുപുഴ മേഖലയിലെ ടീം അംഗങ്ങൾക്ക് ജില്ല പ്രസിഡൻറ് റോണി അഗസ്റ്റിൻ മൊമെന്റോ നൽകി ആദരിച്ചു.

ജില്ല ട്രഷറർ എ.എ രജീഷ് മേഖല നിരീക്ഷകൻ പ്രശാന്ത് വിസ്മയ, ജില്ല ഫോട്ടോഗ്രാഫി ക്ലബ് കോ-ഓർഡിനേറ്റർ പി.പി നജീബ്,ജില്ല വെൽഫെയർ ഫണ്ട് ചെയർമാൻ ജോമറ്റ് മാനുവൽ, മേഖല സെക്രട്ടറി പി.എസ് അജിമോൻ, മേഖല വൈസ് പ്രസിഡന്റ് സണ്ണി പൗലോസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുവാറ്റുപുഴ മേഖല അംഗത്വ കാർഡ് വിതരണോദ്ഘാടനം ജില്ല സെക്രട്ടറി സജി മാർവൽ നിർവഹിക്കുന്നു.

Back to top button
error: Content is protected !!