അക്ഷരപ്പെരുമ 2022 ഞായറാഴ്ച സമാപിക്കും

 

കവളങ്ങാട് : അടിവാട് മലയാളം സാമൂഹിക സാംസ്‌കാരിക സമിതി ഒരുക്കുന്ന അക്ഷരപ്പെരുമ 2022 ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടന്ന തദ്ദേശീയരായ എഴുത്തുകാര്‍ പങ്കെടുത്ത എഴുത്തിടം പരിപാടി കാഴ്ചക്കാര്‍ക്ക് പുതുമയുള്ളതായി. എഴുത്തുകാരായ അക്ബര്‍ നേര്യമംഗലം, പ്രഫ. ഡോ. ടി കെ ജാബിര്‍, അമൃത ദിനേശ്, നിയാസ് മൈതീന്‍ കീഴക്കേല്‍ , യൂസുഫ് പല്ലാരിമംഗലം, പൈമ പ്രദീപ്, ഷെമീന അലി, സിദീഖ് സൈനുദ്ദീന്‍ എന്നി എഴുത്തുകാര്‍ എഴുത്തിടത്തില്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനവും ഏക പാത്ര നാടകവും അരങ്ങേറി. ഡോ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, മലയാളം എക്‌സിക്യൂട്ടീവ് അംഗം ആര്‍ അരുണ്‍കുമാര്‍, മലയാളം വൈസ് പ്രസിഡന്റ് പ്രമോദ് പി ജോസഫ്, എം എം അലിയാര്‍, കാസിം സര്‍ഗം എന്നിവര്‍ പ്രസംഗിച്ചു. ഞായര്‍ വൈകിട്ട് 6.30 ന് മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍പ്രസംഗിക്കും.

 

Back to top button
error: Content is protected !!