മൂവാറ്റുപുഴ

എ.കെ.ജി സെന്റര്‍ ആക്രമണം: മൂവാറ്റുപുഴയില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി

മൂവാറ്റുപുഴ: ഇരുട്ടിന്റെ മറവില്‍ എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറില്‍ സിപിഐഎമ്മിനെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരത്തില്‍ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഎമ്മിന്റ ഏരിയ കമ്മറ്റി ഓഫീസിന്റെ മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി തിരികെ കച്ചേരിതാഴത്ത് സമാപിച്ചു. പ്രതിഷേധ സമരം സിപിഐഎം ജില്ല കമ്മിറ്റിയംഗം പിഎം ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനത്തിലും പ്രതിഷേധ യോഗത്തിലും പങ്കെടുത്തത്. കേരളത്തിലുടനീളം സിപിഎമ്മിനെ നേതൃത്വത്തില്‍ ലോക്കല്‍ തലത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും നടന്നു. സിപിഐഎം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സോമന്‍, സജി ജോര്‍ജ് ,കെ എന്‍ ജയപ്രകാശ്, എം എ സഹീര്‍, റ്റി എന്‍ മോഹനന്‍, ആര്‍ രാകേഷ്, ഷാലി ജെയിന്‍,പി എം ഇബ്രാഹിം, കെ ജി അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!