അഖിലേന്ത്യാ കിസാന്‍ സഭ: പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം

കോതമംഗലം : അഖിലേന്ത്യാ കിസാന്‍ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം
2022 – 2023 ന് തുടക്കമായി. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്സ് തുണിസഞ്ചികള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.റ്റി ബെന്നി, അസിസ്റ്റന്റ്
സെക്രട്ടറി റ്റി.സി ജോയി, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ഗ്രേസി ജോണ്‍, ജോയിന്റ് സെക്രട്ടറി നിതിന്‍ കുര്യന്‍, ട്രഷറര്‍ ജോയി അറമ്പന്‍ കുടി, എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം കമ്മിറ്റിയംഗങ്ങളായ തോമാച്ചന്‍ ചാക്കോച്ചന്‍, തോമസ് പോള്‍, ജോസ് സേവ്യര്‍, കെ.ജജജഎ സൈനുദ്ദീന്‍, അടിവാട്ഹസ്സന്‍ ,ടോമി കോഴിപ്പിള്ളി, ഷാഹുല്‍ ഹമീദ്, എം ജി സാബു ,ഗീതാ രാജേന്ദ്രന്‍ സ്വപ്ന മോഹനന്‍ ,രമ്യ ദീപു, എന്നിവര്‍ പങ്കെടുത്തു. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, ഭാവി തലമുറയേ രക്ഷിക്കൂ എന്ന മുദ്രവാക്യം സാക്ഷാത്കരിക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രാദേശീക സഭകള്‍ വഴിയും സൗജ്യന്യമായി തുണി സഞ്ചികള്‍ വിതരണം ചെയ്ത് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന യജ്ഞത്തില്‍ മുഴുവന്‍ കര്‍ഷകരെയും ക്യാമ്പയിന്റെ ഭാഗമാക്കാനാണ് കിസാന്‍ സഭ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

Back to top button
error: Content is protected !!