അഖില ഭാരതീയ സംസ്‌കൃത ഭാഷാ വെബിനാര്‍

കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയവും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലഭാരതീയ സംസ്‌കൃത ഭാഷാവെബിനാര്‍ നാളെ മുതല്‍ ആരംഭിക്കും. ലസതു സംസ്‌കൃതം 20 എന്ന പേരില്‍ നടക്കുന്ന വെബിനാറിന്റെ ഉദ്ഘാടനം കേന്ദ്ര സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പരമേശ്വര നാരായണ ശാസ്ത്രി നിര്‍വ്വഹിക്കും. 22 വരെ നടക്കുന്ന വെബിനാറില്‍ ദേശീയ വിദ്യാഭ്യാസ നയവും സംസ്‌കൃതവും , ഛാത്രാണാം സമഗ്ര വികാസം , സര്‍വ്വവിജ്ഞാനമയി സംസ്‌കൃതം , ജീവനൗഷധി സംസ്‌കൃതം , സംസ്‌കൃതം സാംസ്‌കാരികവിനിമയ ഭാഷ എന്നി വിഷയങ്ങളില്‍ യഥാക്രമം കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല സംസ്‌കൃത വ്യാകരണ വിഭാഗം എച്ച്.ഒ.ഡി ഡോ. എം.വി. നടേശന്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാല എച്ച്.ഒ.ഡി ഡോ. കെ.ഷൈന്‍, ശൃംഗേരി സംസ്‌കൃത കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സുബ്ബയ്യ വി. ഭട്ട് , കര്‍ണ്ണാടക സംസ്‌കൃത സര്‍വകലാശാല ന്യായം വിഭാഗം എച്ച്.ഒ.ഡി. പ്രൊഫ. ഷീബ, സംസ്‌കൃത ഭാരതി അഖില ഭാരതീയ സംയോജകന്‍ പി. നന്ദകുമാര്‍, സംസ്‌കൃത ഭാരതീ സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ. മാധവന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , സംസ്‌കൃത ഭാഷാപണ്ഡിതന്‍ ഡോ. ജി. ഗംഗാധരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. ഇരുന്നൂറ് പ്രതിനിധികള്‍ വെബിനാറില്‍ പങ്കെടുക്കും. വെബിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംസ്‌കൃത ഭാഷാസ്‌നേഹികള്‍ക്ക് നാളെ വൈകുന്നേരം 5 വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9544124190 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Back to top button
error: Content is protected !!