അജു ഫൗണ്ടേഷന്റെയും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കിരൺ ദാസിനെ ആദരിച്ചു

 

മൂവാറ്റുപുഴ: ചിത്ര സംയോജനത്തിന് ഇൗ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് നേടിയ കിരൺദാസിനെ അജു ഫൗണ്ടേഷന്റെയും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു. മൂവാറ്റുപുഴ കടാതി അമ്പലംപടി
മാനിക്കാട്ട്കുടി വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി. എൻജിനീയർ രവീന്ദ്രദാസിന്റേയും തുളസിയുടേയും മകനാണ് കിരൺ ദാസ്. ചിത്രസംയോജനത്തിന്റെ ബാലപാഠങ്ങൾ മുതൽ ദൃശ്യപ്പെരുമയുടെ കാന്തിക ഭാവം വരെ സ്വയം അറിഞ്ഞ കലാകാരനാണ് കിരൺദാസെന്ന് അജു ഫൗണ്ടേഷൻ ഡയറക്ടറും കുമാരനാശാൻ പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ പറഞ്ഞു . കിരൺദാസ് മൂവാറ്റുപുഴയുടെ സ്വകാര്യ അഹങ്കാരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗോപി കോട്ടമുറിക്കൽ പറഞ്ഞു. അജു ഫൗണ്ടേഷൻ ഡയറക്ടർ കമാൻണ്ടർ സി.കെ. ഷാജി ചൂണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, അജുഫൗണ്ടേഷൻ ഡയറക്ടർമാരായ കെ.എം.ദിലീപ്, അജേഷ് കോട്ടമുറിക്കൽ എന്നിവർ സംസാരിച്ചു. കിരൺദാസ് സ്വീകരണത്തിന് നന്ദി പറഞ്ഞു. തുടർന്ന് അജു ഫൗണ്ടേഷന്റേയും , കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടേയും ഉപഹാരം കിരൺദാസിന് സമ്മാനിച്ചു.

ചിത്രം:- മൂവാറ്റുപുഴ അജു ഫൗണ്ടേഷനും, കുമാരനാശാൻ പബ്ലിക് ലൈബ്രറിയും സംയുക്തമായി നൽകുന്ന ഉപഹാരം ചിത്ര സംയോജനത്തിന് സംസ്ഥാന സർക്കാർ അവാർഡ് നേടിയ കിരൺദാസിന് ലൈബ്രറി പ്രസിഡന്റം മുൻ എം.എൽ.എ.യുമായ ഗോപി കോട്ടമുറിക്കൽ സമ്മാനിക്കുന്നു. കമാൻഡർ സി.കെ.ഷാജി ചൂണ്ടയിൽ , അജേഷ് കോട്ടമുറിക്കൽ, രജീഷ് ഗോപിനാഥ്, കിരൺദാസിന്റെ ഭാര്യ ദിവ്യ എന്നിവർ സമീപം

Back to top button
error: Content is protected !!