അജു ഫൗണ്ടേഷൻ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കുന്നു

മൂവാറ്റുപുഴ: എസ്എൻഡിപി ഹയർ സെക്കൻഡറി സ്ക്കൂളിൽനിന്ന് എസ്എസ്എൽസിക്കും, പ്ലസ്ടുവിനും മുഴുവൻ എ പ്ലസ് വാങ്ങി ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.
അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് എസ്എൻ ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രതിഭകളെ ആദരിക്കും. സ്കൂൾ മാനേജർ വി.കെ. നാരായണൻ അധ്യക്ഷത വഹിക്കും.
ശ്രീനാരായണ കോളജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി. രാധാകൃഷ്ണൻ, ഹൈസ്കൂൾ പ്രധാനാധ്യാപിക വി.എസ്. ധന്യ, അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തന്പാൻ, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ പ്രസംഗിക്കും.