ക്‌ളാസിഫൈഡ്

അജ്മല്‍ബിസ്മിയില്‍ 50% വിലക്കുറവുമായി ‘ഓപ്പണ്‍ ബോക്‌സ് സെയില്‍’

കൊച്ചി: കേരളത്തിലാദ്യമായി ഓപ്പണ്‍ ബോക്സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മി. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50% വിലക്കുറവില്‍, കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് അജ്മല്‍ബിസ്മി ലക്ഷ്യമിടുന്നത്. സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്റേജ്, ഇീപെക്സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ടിവി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്‍, വാക്വാീ ക്ലീനര്‍ തുടങ്ങി ക്രോക്കറി, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങളും കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് ‘ഓപ്പണ്‍ ബോക്‌സ് സെയിലില്‍’ ലഭ്യമാകുന്നത്.

ഗൃഹോപകരണങ്ങള്‍ക്ക് പുറമേ ലാപ്ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. 15,000 – 25,000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസില്‍ 3,500 രൂപയുടെ എയര്‍പോഡ് 499/ രൂപക്കും, 25,000 – 40,000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസില്‍ 4,999 രൂപയുടെ സ്മാര്‍ട്ട് വാച്ച് 499/ രൂപക്കും സ്വന്തമാക്കാം. ഇതോടൊപ്പം 40,000 രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകളില്‍ 8,499 രൂപയുടെ സ്മാര്‍ട്ട് വാച്ചും, എയര്‍പോഡും 999/ രൂപക്കും സ്വന്തമാക്കാന്‍ അവസരമുണ്ട്.

പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്. ഡി. എഫ്. സി., എച്ച്. ഡി.ബി. , തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് / ഇ.എം.ഐ. സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്സ് തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും അവസരമുണ്ട്. അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറുമുകളിലും ജൂലൈ 1 മുതല്‍ 10 വരെ ‘ഓപ്പണ്‍ ബോക്‌സ് സെയില്‍’ ഓഫര്‍ ലഭ്യമായിരിക്കും. ബള്‍ക്ക് പര്‍ച്ചേസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ആഗ്രഹമാണ് ഇത്രയും ഉല്‍പ്പന്നങ്ങള്‍ വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!