പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എ.ജെ ജോണിന് സസ്പെന്‍ഷന്‍

പൈങ്ങോട്ടൂര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണവിധേയനായ പൈങ്ങോട്ടൂര്‍ കോണ്‍്ഗ്രസ് നേതാവും കടവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എ. ജെ ജോണിന് സസ്പെന്‍ഷന്‍. കോണ്‍്ഗ്രസ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവെന്നാരോപിച്ച് ഐ ഗ്രൂപ്പ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും, കടവൂര്‍ സഹകരണ ബാങ്ക് നടത്തിപ്പിലും ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും കണ്ടെത്തിയതായി എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കടവൂര്‍ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ രൂക്ഷമാകുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ബാങ്കിലെ നിയമനങ്ങള്‍ക്കെതിരെ സിപിഎമ്മും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പഞ്ചായത്ത് വിട്ട് പോകാന്‍ തയാറാണെന്നായിരുന്നു ബാങ്ക് പ്രസിഡന്റ് എ.ജെ ജോണിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജില്ലാ കോണ്‍്ഗ്രസ് കമ്മിറ്റിയുടെ നടപടി

Back to top button
error: Content is protected !!